പബ്ലിക്കേഷന്‍


ശ്രീ. ഫക്രുദ്ധീന്‍ കൊടുങ്ങല്ലൂര്‍ എഴുതി പച്ചമലയാളം പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ദൈവം കണ്ണു ചിമ്മിയ നേരം എന്ന നോവലിന്‍റെ പ്രകാശനം ശ്രീ. എം. കെ. ഹരികുമാര്‍ നിര്‍വ്വഹിക്കുന്നു. ഫക്രുദ്ദീന്‍ കൊടുങ്ങല്ലൂര്‍, ബക്കര്‍ മേത്തല തുടങ്ങിയവര്‍ സമീപം


പബ്ലിക്കേഷന്‍
 

കാല്പനികതയും മലയാളനോവലും
                              
(പഠനം)   
 
ഡോ. നന്ത്യത്ത് ഗോപാലകൃഷ്ണന്‍ 
മലയാളനോവലിന്‍റെ ഭാവുകത്വപരിണാമത്തില്‍ നിര്‍ണായകശക്തിയായി നിന്നുകൊണ്ട് സ്വന്തം സ്ഥാനം തിട്ടപ്പെടുത്തിയ പ്രവണതയാണ് കാല്പനികത. കാല്പനികത ഉയര്‍ത്തിയ സൌന്ദര്യാത്മകകലാപം സിവിയിലും രാജലക്ഷ്മിയിലും ഉറൂബിലും എം.ടിയിലും എങ്ങനെ സ്വാധീനം ചെലുത്തിയെന്നും നോവല്‍ സാഹിത്യത്തിന്‍റെ വികാസപരിണാമങ്ങളെ അത് എങ്ങനെ അഗാധമാക്കിയെന്നും ഈ കൃതി സൂക്ഷ്മമായി വിശകലനം ചെയ്യുന്നു ഗദ്യസാഹിത്യത്തിലെ കാല്പനികതയെക്കുറിച്ചുള്ള മലയാളത്തിലെ ആദ്യത്തെ വിശദവും ആധികാരികവുമായ പഠനം.. വില : 125 രൂപ

സാഹിത്യം സംസ്‌കാരം രാഷ്ട്രീയം
                  
സംഭാഷണങ്ങള്‍
       
ഇളവൂര്‍ ശ്രീകുമാര്‍ 
എം. മുകുന്ദന്‍. സാറാജോസഫ്, വി. രാജകൃഷ്ണന്‍, സേതു എന്നിവരുമായി നടത്തിയ ശ്രദ്ധേയമായ അഭിമുഖങ്ങളുടെ സമാഹാരം. സാഹിത്യവുമായി ബന്ധപ്പെട്ട നിലപാടുകള്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാ ത്തവിധം അനാവരണം ഇവിടെചെയ്യപ്പെടുന്നു. അഭിമുഖ സംഭാഷണങ്ങളുടെ താര്‍ക്കിക സൗന്ദര്യവും കരുത്തും വെളിപ്പെടുത്തുന്ന ഈ സംഭാഷണങ്ങള്‍ മലയാള സാഹിത്യത്തിലെ വ്യത്യസ്ത നിലപാടുക ളെയും സമീപനങ്ങളെയും കുറിച്ചുള്ള വിശദമായ വിശകലനം കൂടിയാണ്. വില : 60 രൂപ

ചുവന്ന ചായപ്പെന്‍സില്‍
             (
കവിതകള്‍)
   
മേപ്പന്‍കോട് വിദ്യാധരന്‍
 ക്രമങ്ങള്‍ കീഴ്‌മേല്‍മറിയുന്ന കാലത്തിന്റെ ശീര്‍ഷാസനഗതി യോട് ആത്മരോഷത്തോടെ പ്രതികരിക്കുന്ന കവിതകള്‍. മുറിവേറ്റ് വീഴുന്ന മൂല്യങ്ങളുടെ സങ്കടക്കടലില്‍നിന്ന്‌കൊണ്ട് വരുംകാലത്തിന്റെ ഹരിതബോധ്യങ്ങളെ സ്വപ്നം കാണുന്ന രചനകള്‍. സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരേ പിടിച്ച കണ്ണാടിയാണ് ഈ കൃതി. വില : 35 രൂപ
ബൂഡിമ
  (
നോവല്‍)
 
കവലയൂര്‍ സാജന്‍
 വന്യതയുടെ സൗന്ദര്യവും യാത്രയുടെ കിതപ്പുകളും മണ്ണിന്റെ നിലവിളികളും ഉറഞ്ഞുകൂടിയ വ്യത്യസ്തമായ ഒരനുഭവപരിസരത്തില്‍ രൂപം കൊള്ളുന്ന നോവല്‍. പല വഴികളില്‍ നിന്നും കഥയുടെ ദിശാസൂചികള്‍ ഒരു കേന്ദ്രബിന്ദുവിലേക്ക് സംക്രമിച്ചെത്തുന്നു.ആഖ്യാനത്തിനുള്ളിലെ ആഖ്യാനമെന്ന് വിശേഷിപ്പിക്കാവുന്ന സവിശേഷമായ രചനാ തന്ത്രം. വില : 100 രൂപ

      
  ചന്തുമേനോന്‍
ജീവിതവും കൃതികളും               (ബാലസാഹിത്യം)         
           
ആര്‍. സജീവ് 
മലയാളനോവല്‍ സാഹിത്യത്തിന് ഉറപ്പുള്ള അസ്ഥിവാരമിട്ട ഒയ്യാരത്ത് ചന്തുമനോന്റെ ജീവിതത്തിലെ അവിസ്മ രണീയ മുഹൂര്‍ത്തങ്ങളെയും കൃതികളെയും പരിചയപ്പെടുത്തുന്ന കൃതി.
     
വില: 35 രൂപ

  
കുട്ടികളുടെ മാര്‍ക്‌സ്
    
ഇളവൂര്‍ ശ്രീകുമാര്‍
   
മര്‍ദ്ദിതരുടെയും ചൂഷിതരുടെയും വിമോചനത്തിനായി സ്വയം എരിഞ്ഞുകൊണ്ട് ജീവിച്ച കാള്‍ മാര്‍ക്‌സിന്റെ ജീവിതവും കൃതികളും ദര്‍ശനവും ലളിതമായി പരിചയപ്പെടുത്തുന്ന കൃതി.
        
വില : 40 രൂപ

 
കടങ്കഥാസാഗരം
  
ബി. എസ്. ഉഷാകുമാരി 
കടങ്കഥകളുടെ വിചിത്രവും രസകരവുമായ ലോകത്തേക്ക് കുട്ടികളെ കൂട്ടിക്കൊണ്ട്‌പോകുന്ന കൃതി. കുട്ടികളില്‍ യുക്തിബോധവും കാവ്യഭാവനയും അന്വേ ഷണപരതയും വളര്‍ത്താന്‍ കടങ്കഥ കളുമായുള്ള ബന്ധം സഹായകമായകമാ കുന്നു.
ീവ്രമായ നിരീക്ഷണവും വ്യക്തിത്വത്തിന്റെ കാന്തിയുമുള്ള വ്യത്യസ്തമായ ഭാഷകൊണ്ട് ഈ പുസ്തകത്തിലെ ഓരോ ലേഖനവും
മൗലികതയുടെ പുരുഷപ്രകൃതി സൂക്ഷിക്കുന്നു.
ചിന്തയുടെ നിര്‍ഭയത്വം പ്രകടമാക്കുന്ന പതിനാല് ലേഖനങ്ങള്‍

ചിന്തയുടെ ഉടയുന്ന ഭൂതക്കണ്ണാടി                         
                            (ലേഖനം)
        
സി. വി. വിജയകുമാര്‍
അശ്രദ്ധമായി കോരിയൊഴിച്ച ചായക്കൂട്ടുകള്‍ പോലെ
ക്രമരഹിതമായൊരു ജീവിതത്തിന്റെ ഇരുണ്ട മദ്ധ്യാഹ്നത്തിലൂടെ
വെളിച്ചമന്വേഷിച്ചു പോകുന്ന അസ്വസ്ഥമായൊരു മനസ്സിന്റെ സാന്നിദ്ധ്യം
ഈ കഥകളെ സമ്പന്നമാക്കുന്നു. പ്രമേയത്തിന്റെയും സംസ്‌കാരത്തിന്റെയും  വൈവിധ്യം കൊണ്ട് വിഭിന്നമായ പതിമൂന്ന് കഥകള്‍

No comments:

Post a Comment